Thursday, July 24, 2008

സാമ്പത്തിക മാന്ദ്യം 2.0

ഇന്ത്യയിലേക്കുള്ള ഔട്ട് സോഴ്സിങ്ങ് ജ്വരം പതിയെ കെട്ടടങ്ങുന്നുവെന്നും മള്‍ട്ടിനാഷണലുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വസ്തുതകളെ അപഗ്രഥിയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നുവെന്നാണ് പുതിയ സൂചനകള്‍! കഴിഞ്ഞ ഫെബ്രുവരിയില്‍ ഐ. ബി. എമ്മും (700 പേര്‍) ടി. സി. എസ്സും (500 പേര്‍) ജീവനക്കാരെ പിരിച്ചു വിട്ടതിന്റെ പിന്നാലെ പരസ്യമായും രഹസ്യമായും ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരുടെ എണ്ണത്തിന് കണക്കൊന്നുമില്ല.

കഴിഞ്ഞ ആഴ്ച യു.കെയിലെ ഓറഞ്ച് ടെലികോം അവരുടെ ഇന്ത്യന്‍ ബി. പി. ഒ ജോലികള്‍ തിരികെ യു.കെയിലേക്ക് മാറ്റുകയുണ്ടായി. 24x7 എന്ന ഔട്ട് സോഴ്സിങ്ങ് കമ്പനിയുടെ 400 ജീവനക്കാരെയാണ് ഇതിന്റെ ഫലമായി പിരിച്ചു വിട്ടത്. ഇതിന് തൊട്ട് മുന്‍പ് പാറ്റ്നി കമ്പ്യൂട്ടറും 400 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

New Reference:
‘‘Orange plans to bring its outsourcing share to India to a bare minimum. Dropping 24/7 Customer could just be the beginning,'' said an industry observer.

Patni Computer Systems has laid off close to 400 employees citing non-performance issues.

No comments: